അനുഭൂതി ശ്രീധരൻ: കോട്ടയം പുതുപ്പള്ളി ഇരവിനല്ലൂർ പിണയ്ക്കാമറ്റത്തില്ലത്ത് ജനിച്ചു. കോട്ടയം വി പബ്ലിഷേഴ്സിൽ മലയാള വിഭാഗം എഡിറ്റോറിയൽ അസിസ്റ്റന്റ്. ‘അനുഭൂതി കവിതകൾ’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ശാന്തി. മക്കൾ: അരുന്ധതി, അരുൺ.
ഒറ്റിക്കൊടുക്കുമറിഞ്ഞിട്ടും
എന്റെപാദം കഴുകി നീ
തള്ളിപ്പറയുമറിഞ്ഞിട്ടും
ഉള്ളില്‍ ചേര്ത്തുമുകര്ന്നു നീ
ഒപ്പമാമപ്പത്തോളം
പലതായ വിശപ്പ് നീ
കാരുണ്യമോതുവാനന്യ
പാദത്തോളം കുനിഞ്ഞു നീ
കടന്നുപോക്കിന് കാവ്യ
കഥയില്‍ ക്രൂശിതന്മുഖം
തെളിഞ്ഞുവരവേ
തെറ്റില്‍ പിടയുന്നെന്റെ മാനസം