കുഞ്ചിരി- പ്രതിവാര പ്രതിചിന്ത കാർട്ടൂൺ പരമ്പര

Mathibhramariyalism-Kunchiri -Cartoon-Soumithran

പിൻകുറിപ്പ് :

1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.വി. ദേവദാസിന്റെ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന സിപിഎം നേതാവ് ജി. സുധാകരൻ പോസ്റ്റൽ ബാലറ്റ് ശേഖരിച്ച്, താനുൾപ്പെടെയുള്ള നേതാക്കൾ ചേർന്നു വോട്ടുകള്‍ തിരുത്തിയിട്ടുണ്ടെന്ന സുധാകരന്റെതന്നെ വെളിപ്പെടുത്തൽ വിവാദമാകുകയുണ്ടായി.

36 വർഷങ്ങൾക്കുശേഷം, ഈയിടെ എൻജിഒ യൂണിയൻ ആലപ്പുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമർശം നടത്തിയത്. അന്ന്, സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ പോസ്റ്റൽ വോട്ടില്‍ 15 ശതമാനം ദേവസിന് എതിരായിരുന്നുവെന്നും അതു മറിച്ചു ചെയ്തുവെന്നും സുധാകരന്‍ വെളിപ്പെടുത്തുകയുണ്ടായി. എന്നിരുന്നാലും, കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എതിർസ്ഥാനാർഥി വക്കം പുരുഷോത്തമനാണു വിജയിച്ചത്.

അതേസമയം, ‘പോസ്റ്റൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും വോട്ട് ചെയ്യാത്ത പ്രവർത്തകർക്ക് ജാഗ്രത ഉണ്ടാകാൻ അൽപം ഭാവന കലർത്തി പറഞ്ഞതാണ്’ എന്നാണു പിന്നീട്, തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളിൽ സുധാകരൻ പ്രതികരിച്ചത്.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹