Mazhaykku-Malayalam poem by Anubhoothi Sreedharan

മഴയ്ക്ക്

വിടെയടിവാരത്തില്‍
കാറ്റിന്‍റെ തുഞ്ചം ഞാന്ന-
ങ്ങിടിവാളിനെ നെഞ്ഞ-
ത്തൊതുക്കിയൊളിപ്പിച്ച്
പലപാടകം ചീറി-
ത്തെറിച്ച്, പാതാളങ്ങള്‍
മുഴങ്ങുംപോലെന്തോന്നോ
പറയാന്‍ പണിപ്പെട്ട്
ജലചാപത്തിലീറന്‍
കുലച്ചുകിടുങ്ങുന്നോ-
രിടവപ്പാതിക്കോള-
ങ്ങെടുത്തു പുറത്തിട്ട്
ഉലകാകെയും പെയ്തു
പെയ്തു നീ ബലിയാകെ
പല ചോലകള്‍ ചേര്‍ന്ന
പുഴകള്‍, നദിയാകെ
തണുവിന്‍ സുഷുപ്തിയില്‍
ലഹരി പിടിക്കുന്നു-
ണ്ടതിഗൂഢമാമേതോ
ചിന്തതന്‍ തടങ്ങളും.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  ഒരാളുടെ ലോകം/ വി കെ റീന എഴുതിയ ഓർമക്കുറിപ്പ്