എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്

ഇന്ദു മേനോൻ: മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന വ്യക്തിക്കും മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കണം. ജൂറിയായി ഇരിക്കുന്നവർ ആരാണെന്നും എന്താണെന്നും വല്ല പിടിപാടും ഉണ്ടോ:

ദോഷൈകദൃക്ക്: മുത്തുച്ചിപ്പിയോ ചിപ്പിക്കുൾ മുത്തോ;
കിം അതിദീനം ആ ചിപ്പിക്കുള്ളിൽ……

The Truth is stranger than fiction-Indu Menon-A. G. Oleena-Akhil P Dharmajan-AI-Caricature-Vocal-Circus-Doshaikadrikku

പിൻകുറിപ്പ് :

എഴുത്തുകാരി ഇന്ദു മേനോൻ, 2025ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ച, അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’ എന്ന നോവലിനെ വിമർശിച്ചുകൊണ്ട്, ‘ലിറ്റററി ഫിക്ഷൻ ഇനി ഒന്നിനും ആവശ്യമില്ല. ധാരാളമായി വിറ്റുപോകുന്ന പൾപ്പ് ഫിക്ഷനാണ് ഇനിയത്തെ കാലം. മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കണം.’ എന്നൊക്കെയുള്ള വിമർശനങ്ങൾ തന്റെ എഫ് ബിയിൽ പോസ്റ്റ് ഇട്ടിരുന്നു.

പ്രമുഖ എഴുത്തുകാരിയും റിട്ട. മലയാളം പ്രൊഫസറുമായ ഏ. ജി. ഒലീന ഉൾപ്പെടെയുള്ള ജൂറി പാനലിന്റെ പേരുകൾ താഴെ നൽകി, “ഇവർ ആരാണെന്നും എന്താണെന്നും വല്ല പിടിപാടും ഉണ്ടോ” എന്നു പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ്, പോസ്റ്റ് അവസാനിപ്പിക്കുന്നത്.

“അവന്റെ ലക്ഷ്യം ജോണായിരുന്നുവെങ്കിൽ മാധവന്റെ മരണം ബോണസായിരുന്നു.”

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹