Oralmathram-Rajalakshmi Madatthil

രാളെ ചേർത്തുനിർത്തി

ശൂന്യരാകുമ്പോഴാണ്
നടന്ന വഴികളിൽ
മുൾച്ചെടികളെ കാണുന്നത്
കൊഴിയാറായ പൂവിന്റെ
ചിരിയിൽ വിതുമ്പുന്നത്
നിലാവിന്റെ മൗനം കോരിക്കുടിച്ച്
പുഴയോളങ്ങളിൽ നെടുവീർപ്പിടുന്നത്
കാടിന്റെയീണത്തിൽ തേങ്ങിക്കരഞ്ഞ്
പൊഴിഞ്ഞുവീണ പഴുത്തിലകളെ
നെഞ്ചോടു ചേർത്തലറുന്നത്
മറവിയെയാഞ്ഞു പുൽകി
നിറങ്ങളെ വികൃതമാക്കി
കറുപ്പണിഞ്ഞ ഗർത്തങ്ങളെ
സ്വപ്നം കാണുന്നത്
കാടകങ്ങളിൽ വഴിതെറ്റി
കരിയിലകളെ വാരിപ്പുതച്ചു നടക്കുന്നത്
ഓർമ്മകളുടെ തീച്ചൂളയിൽ
എരിഞ്ഞു തീരുന്നത്.

Read Also  തവളകളുടെ ഭഗവദ്ഗീത/ഇ.പി. കാര്‍ത്തികേയന്‍ എഴുതിയ കവിത