മാർച്ച് 21; ലോക കവിതാ ദിനം:

കാവ്യാത്മക ആവിഷ്കാരത്തിലൂടെ ഭാഷാ വൈവിധ്യത്തെ പ്രോൽസാഹിപ്പിക്കുന്നതിന്, കാവ്യരചന, വായന, ആസ്വാദനം, പ്രസാധനം, അധ്യാപനം എന്നിവയുടെ പ്രചരണാർഥം ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന യുനെസ്കോ(യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ) 1999 മുതൽ ലോകവ്യാപകമായി മാർച്ച് 21നു ലോക കവിതാ ദിന(World Poetry Day) മായി ആചരിച്ചു വരുന്നു. എന്നാൽ, ചില രാജ്യങ്ങളിൽ ഈ ദിനം ഒക്ടോബർ/ നവംബർ മാസങ്ങളിലും ആഘോഷിക്കുന്നു. ഒക്ടോബറിലെ ആദ്യത്തെ വ്യാഴാഴ്ചയാണ് യുണൈറ്റഡ് കിംഗ്ഡത്തിൽ ലോക കവിതാ ദിനം. ഒക്ടോബറിൽ ജനിച്ച റോമൻ കവി വിർജിലിന്റെ ജന്മാഘോഷവുമായി ബന്ധപ്പെട്ടാണ് ഒക്ടോബറിൽ പല രാജ്യങ്ങളും ഈ ദിനം കൊണ്ടാടുന്നത്.

9 കവികൾ... 9 കവിതകൾ...

2025ലെ ലോക കവിതാ ദിനത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരായ രാജൻ കൈലാസ്, ഡോ. ടി. എം. രഘുറാം, പദ്മദാസ്, ഗണേഷ് പുത്തൂർ, സന്ധ്യ ഇ, അജിത്രി, രാജു കാഞ്ഞിരങ്ങാട്, പ്രസാദ് കാക്കശ്ശേരി, അജിത വി. എസ്. എന്നിവരുടെ കവിതകൾ ഇവിടെ വായിക്കാം.

Read Also  അനിത വിശ്വം