Girija Warrier

ഗിരിജാ വാര്യർ: പാലക്കാട് സ്വദേശിനി. ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും SET ഉം നേടി. 2020ൽ, പുതുപ്പരിയാരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് HSST ആയി വിരമിച്ചു. അതേ വർഷം ആദ്യത്തെ കഥാസമാഹാരം 'ചേക്കുട്ടിപ്പാവ' പുറത്തിറങ്ങി.തുടർന്ന്, 'വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്', 'അഞ്ചു കാക്കകൾ', 'പാർത്ഥന്റെ വീട്' എന്നീ ചെറുകഥാ സമാഹാരങ്ങളും 'ചായക്കൂട്ട്', 'ഋതുസംഹാരം' എന്നീ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.'എം. സുകുമാരൻ സ്മാരക ചെറുകഥാ പുരസ്കാരം', കാഞ്ഞങ്ങാട് 'സപര്യ സാംസ്കാരിക സമിതി പുരസ്കാരം', 'തപസ്യ കലാസാഹിത്യവേദി കവിതാ പുരസ്കാരം', ബാലസാഹിത്യകാരൻ പറവൂർ 'പുത്തൻവേലിക്കര സുകുമാരൻ സ്മാരക കവിതാ പുരസ്കാരം', എഴുത്തുപുര സാഹിത്യ സമിതിയുടെ 'മാധവൻകുട്ടി ആറ്റാഞ്ചേരി കവിതാ പുരസ്കാരം', 'അങ്കണം ഷംസുദ്ദീൻ കവിതാ പുരസ്കാരം' തുടങ്ങി വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഭർത്താവ്: ഡോ. രാഘവവാര്യർ. മക്കൾ : അഡ്വ. അഞ്ജനാ വിപിൻ(അബുദാബി), അനികൃഷ്ണൻ(എഞ്ചിനീയർ, യു. കെ.). മരുമക്കൾ: വിപിൻ(അബുദാബി), ഡോ. സുകന്യ വാര്യർ(യു. കെ.). കൊച്ചുമക്കൾ: ആഗ്നേയ് വിപിൻ, മാധവ്. എ. എസ്. വാര്യർ.

ഋതുസംഹാരം/ ഗിരിജാവാര്യർ എഴുതിയ കവിത

Rithusamharam/Malayalam poem by Girija Warrier Girija Warrier author ഋതുസംഹാരം കണിമലരുകളിൽ കനകം പെയ്തി-ട്ടണയും ചൈത്രം വിരവോടെകളിചിരി ചൊല്ലിക്കലഹം തീർക്കുംതെളിമയിൽ ബാല്യപ്പുലർകാലം!കശുമാങ്ങയ്ക്കായ് കലപില കൂട്ടും'പശി'യൂറും നീൾക്കണ്ണുകളാൽദിശ...

തിരുമുറിവിലെ വിഷുക്കാഴ്ചകൾ/ഗിരിജാവാര്യർ എഴുതിയ വിഷുക്കവിത

LITERATURE / FICTION / MALAYALAM POETRY / VISHU POEM Thirumurivile Vishukkazhchakal/Malayalam poem written by Girija Warrier/Vishu edition 2025 Girija Warrier...