Karoor Soman

മാവേലിക്കര ചാരുംമൂട് സ്വദേശിയായ കാരൂർ സോമൻ ഇപ്പോൾ ലണ്ടനിൽ സ്ഥിരമായി താമസിച്ചു വരുന്നു. മലയാളത്തിലെ ഒരു പ്രവാസി എഴുത്തുകാരനായ കാരൂർ സോമൻ ഇതിനോടകം നാടകം, സംഗീത നാടകം, നോവൽ, കുട്ടികളുടെ നോവൽ, കഥ, ചരിത്രകഥ, കവിത, യാത്രാവിവരണം, ലേഖനം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര- സാങ്കേതികം, കായികം, ടൂറിസം തുടങ്ങിയ പന്ത്രണ്ട് മേഖലകളിലായി അറുപത്തിയെട്ട് കൃതികൾ രചിച്ചിട്ടുണ്ട്. ഒരേ ദിവസംതന്നെ, തന്റെ മുപ്പത്തിനാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനെതുടർന്ന്, യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ അവാർഡ് നേടിയിട്ടുള്ള കാരൂരിന് ഇന്ത്യൻ ദലിത് സാഹിത്യ അക്കാദമിയായ 'ഭാരതീയ ദലിത് സാഹിത്യ അക്കാദമി' യുടെ 'സാഹിത്യ ശ്രീ' ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ പത്രം, കെ.പി. ആമസോൺ പബ്ലിക്കേഷൻസ്, കാരൂർ പബ്ലിക്കേഷൻസ് എന്നിവയുടെ ചീഫ് എഡിറ്റർ കൂടിയായ ഇദ്ദേഹത്തിന്റെ ഭാര്യ ഓമനയാണ്. രാജീവ്, സിമ്മി, സിബിൻ എന്നിവർ മക്കളും സോണി, രാജീവ് എന്നിവർ മരുമക്കളുമാണ്.