Sidharthan Madatheri

സർക്കാർ സഹകരണ വകുപ്പിൽ, കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറായി റിട്ടയർ ചെയ്ത സിദ്ധാർത്ഥൻ മാടത്തേരി തൃശൂർ പുറനാട്ടുകര സ്വദേശിയാണ്. നിലവിൽ, തൃശൂർ സഹകരണ പരിശീലന കോളേജിൽ പാർട് ടൈം ലക്ചറർ ആണ്. മഴവിൽ മനോരമയുടെ 'മറിമായം' സീരിയലിനു തിരക്കഥകൾ രചിച്ചിട്ടുള്ള സിദ്ധാർത്ഥൻ മാടത്തേരി, 'തേനും വയമ്പും' എന്ന ബാല്യസാഹിത്യ കവിതാ സമാഹാരവും, 'നങ്ങേലി' കവിതാ സമാഹാരവും, 'ഉമ്മക്കുട്ടിയുടെ വിചാരങ്ങൾ', 'അരിക്കൊമ്പൻ' എന്നീ ബാല്യസാഹിത്യ നോവലുകളും രചിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ ചിത്രീകരിച്ച, ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം, 'ജലച്ചായ' ത്തിനും 'ലാലൂരിനു പറയാനുള്ളത്' എന്ന പാരിസ്ഥിതിക ഡോക്യുമെന്ററിക്കും ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.