അനുഭൂതി ശ്രീധരൻ: കോട്ടയം പുതുപ്പള്ളി ഇരവിനല്ലൂർ പിണയ്ക്കാമറ്റത്തില്ലത്ത് ജനിച്ചു. കോട്ടയം വി പബ്ലിഷേഴ്സിൽ മലയാള വിഭാഗം എഡിറ്റോറിയൽ അസിസ്റ്റന്റ്. ‘അനുഭൂതി കവിതകൾ’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ശാന്തി. മക്കൾ: അരുന്ധതി, അരുൺ.
ഇവിടെയടിവാരത്തില്
കാറ്റിന്റെ തുഞ്ചം ഞാന്ന-
ങ്ങിടിവാളിനെ നെഞ്ഞ-
ത്തൊതുക്കിയൊളിപ്പിച്ച്
പലപാടകം ചീറി-
ത്തെറിച്ച്, പാതാളങ്ങള്‍
മുഴങ്ങുംപോലെന്തോന്നോ
പറയാന്‍ പണിപ്പെട്ട്
ജലചാപത്തിലീറന്
കുലച്ചുകിടുങ്ങുന്നോ-
രിടവപ്പാതിക്കോള-
ങ്ങെടുത്തു പുറത്തിട്ട്
ഉലകാകെയും പെയ്തു
പെയ്തു നീ ബലിയാകെ
പല ചോലകള്‍ ചേര്‍ന്ന
പുഴകള്‍, നദിയാകെ
തണുവിന്‍ സുഷുപ്തിയില്‍
ലഹരി പിടിക്കുന്നു-
ണ്ടതിഗൂഢമാമേതോ
ചിന്തതന്‍ തടങ്ങളും.