
നായകം
1. മതിലുകള്‍
ഞങ്ങളുടെ വീട്ടിലെ നായ
അയല്‍വീട്ടിലെ നായയോട്
സംസാരിക്കും, പാതിരാവിലും.
ഞങ്ങള്‍ നായകളല്ലാത്തതു കൊണ്ട്
അങ്ങനെ പാതിരാത്രിയിലും
സംസാരിക്കാറില്ല.
സംസ്ക്കാരം എന്നാല്‍
ചില മതിലുകളാണല്ലോ.
2. ജനപത്യം
ഭ്രാന്ത് പിടിച്ച നായ
ആദ്യം കടിക്കുന്നത്
തന്‍റെ യജമാനനെയാണത്രെ.
ഭ്രാന്ത് പിടിച്ച ജനാധിപത്യം
ആദ്യം കടിച്ചു കുടയുക
തന്‍റെ ജനങ്ങളെത്തന്നെയാവും.
3. വിവേകം
കന്നിമാസത്തെ പട്ടികള്‍
എന്നൊരു ചൊല്ലുണ്ടല്ലോ.
എല്ലാ മാസവും
എല്ലാ നിമിഷവും
കന്നിമാസമാക്കുന്ന
പീഡനോത്സുകര്‍ക്കിടയില്‍
പട്ടികളല്ലേ
വിവേകികള്‍?
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പില്‍ താമസം. ഇരുപത് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.