Published on March 23, 2025
ഒരു ചെറിയ മുറി
ഒരു ചെറിയ മുറി
ചിത്രങ്ങൾ തൂക്കിയിടാൻ,
ചുമരിൽ കുറേ ആണികളടിച്ചത്.
പക്ഷേ ഒരൊറ്റ ചിത്രം പോലും കാണ്മാനില്ല.
കൈയെത്താവുന്നിടത്ത്
വൃത്തിയിൽ വസ്ത്രങ്ങൾ തൂങ്ങിക്കിടക്കുന്നു,
ആണികളിൽ.
വീണ്ടും ധരിക്കാൻ,
ചില തവണകൾ കൂടി.
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

പദ്മദാസ്: തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂർ സ്വദേശി. പാലക്കാട് കല്ലേക്കുളങ്ങര ആനന്ദ് നഗറിൽ നീരാജനത്തിൽ താമസം.










