എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
ആശാവർക്കർമാരോടുള്ള ക്രൂരത; കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നെന്ന്, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
പിന്നാമ്പുറം:
ആശാവർക്കർമാരുടെ ഇൻസെന്റീവും അംഗൻവാടി ജീവനക്കാരുടെ ഓണറേറിയവും അടുത്ത കാലത്തൊന്നും വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല: കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ.
അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജോലിക്കാരായി പരിഗണിക്കണം: ഗുജറാത്ത് ഹൈക്കോടതി.
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ ജീവനക്കാരാക്കില്ല; വിധിക്കെതിരെ അപ്പീൽ നല്കും: കേന്ദ്ര വനിതാ ശിശു ക്ഷേമ സഹമന്ത്രി സാവിത്രി ഠാക്കൂര്‍.
കെ. സുരേന്ദ്രൻ: “ആശാവർക്കർമാരോടുള്ള ക്രൂരത; കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നു.”
ദോഷൈകദൃക്ക്: ഈനാംപേച്ചിയെ വിട്ടുകൊണ്ടു മരപ്പട്ടിയെ കൊട്ടുന്നോ…