മാർച്ച് 21; ലോക കവിതാ ദിനം:

2025ലെ യുനെസ്കോ ലോക കവിതാ ദിനത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ പ്രതിഭാവത്തിനു നല്കിയ കവിതകളിൽ, പാബ്ലോ നെരൂദയുടെ ‘Ode to salt’ എന്ന കവിതയെ അനുസ്മരിച്ചുകൊണ്ട്, അജിത്രി രചിച്ച ‘സാൾട്ടയ്ക്ക് ഒരു ഗീതം’ എന്ന കവിത.

നിന്നിലെ ഉപ്പുതരികളെ
പ്രണയിക്കുകയെന്ന
ഭ്രാന്തമായ വികാരത്തിൽ,
രസനയിൽ
വിടരുന്നുണ്ട്,
കടൽപൂവുകൾ;
സാഗര ദംശനമേറ്റ്
നീലിച്ചപോൽ.

പുതു രുചി തേടും
കടൽ കിനാവിന്റെ
പടിവാതിൽക്കൽ
നിന്നീ സത്ത് നുകരുന്നു
ഇതുവരെ
അറിയാത്ത
കടൽവിഭവമെന്നോണം.

നിന്റെ
തിരമാലകൾ
തീർക്കും
വസന്തത്തിൽ
കാണുന്നു,
ആഴിയും ചുഴിയും
ഉപ്പുനീരിൽ മുങ്ങി മരിച്ചൊത്മാവും
ശുഭ്രമാമുപ്പു പരലിന്ന-
നന്തഭാവങ്ങളും
സമ്മിശ്ര രുചി സാഗരങ്ങളും.

Read Also  മാത്യു അർനോൾഡ്/ ഇംഗ്ലീഷ് കവി