
സന്ധ്യാ ജയേഷ് പുളിമാത്ത്:
തിരുവനന്തപുരം പുളിമാത്ത് സ്വദേശിനി. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ. മലയാളി മനസ് ഓൺലൈനിൽ ‘അനഘ തൂലിക’, ചിത്രോദയം ഓൺലൈനിൽ ‘ശുഭചിന്തകൾ’, ‘പാദമുദ്രകൾ’, സത്യമേവ ഓൺലൈനിൽ ‘നിലപാട്’ എന്നീ കോളങ്ങൾ ചെയ്യുന്നു. റേഡിയോ എക്സ്പ്രസിൽ അവതാരകയായിരുന്നു.
‘പെയ്തൊഴിയാത്ത പ്രണയമേഘം’, ‘പ്രണയാക്ഷരങ്ങൾ മരിക്കുന്നില്ല’, ‘ദയാവധം’ എന്നീ നോവലുകളും ‘ഇവൾ അരുന്ധതി’, ‘ഇമ്മിണി ബല്യ സാകിത്യം’ എന്നീ കഥാസമാഹാരങ്ങളും ‘സമയമായ്’, ‘പ്രണയവൃക്ഷങ്ങൾ’ എന്നീ കവിതാ സമാഹാരങ്ങളും ‘കല കാലം ജീവിതം’ എന്ന ലേഖനസമാഹാരവും ‘കറങ്ങുന്ന ഭൂമിയും ഇരുളടഞ്ഞ സത്യങ്ങളും’ എന്ന ഉപന്യാസ കൃതിയും ‘അച്ചായന്റെ സ്വന്തം ശ്രീദേവി’ എന്ന ഹാസ്യ ഭാവന കൃതിയും ‘ആറ്റിറ്റ്യൂഡ് ഈസ് എവരിതിംഗ്’ എന്ന മോട്ടിവേഷൻ കൃതിയും തുടങ്ങി 13പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധവിക്കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിയാണു പെയ്തൊഴിയാത്ത പ്രണയമേഘം രചിച്ചത്. ദയാവധം നോവൽ ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതം പറയുന്നു. പ്രണയവൃക്ഷങ്ങളുടെ ഓഡിയോ സി ഡിയും പുറത്തിറക്കിയിട്ടുണ്ട്.
2014ലെ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ തിരുവള്ളുവർ പുരസ്‌കാരം, ഡോ. അംബേക്കർ ഫെലോഷിപ്പ്, കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ ‘പ്രൊഫ. തായാട്ട് ശങ്കരൻ സ്മാരക പുരസ്കാരം’, 2017ലെ ദേവജ മാസിക പുരസ്‌കാരം, 2022ലെ ഹരിയാനയിലെ മാജിക് ബുക്ക് ഓഫ് റെക്കോഡ് നല്കിവരുന്ന ‘ബെസ്റ്റ് മലയാളം നോവലിസ്റ്റ് പുരസ്‌കാരം’, ഭാഷാശ്രീ സാംസ്‌കാരിക മാസികയുടെ ‘ആർ. കെ. രവിവർമ്മ നോവൽ പുരസ്‌കാരം’, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ‘മാധവിക്കുട്ടി നോവൽ പുരസ്‌കാരം’, കേരള സാംസ്‌കാരിക പരിഷത്തിന്റെ ‘കേരളീയം നോവൽ പുരസ്കാരം’, ഉപാസന സാംസ്‌കാരിക വേദിയുടെ ‘തകഴി നോവൽ പുരസ്കാരം’, ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ ‘ചാച്ചാജി പുരസ്‌കാരം’, അയ്മനം: പരസ്പരം വായനക്കൂട്ടത്തിന്റെ ‘ആൻഡ്രൂസ് മീനടം സ്മാരക നോവൽ പുരസ്‌കാരം’, കലാഭവൻ മണി സേവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘കലാഭവൻ മണി സ്മാരക പുരസ്‌കാരം’, ചട്ടമ്പി സ്വാമി സാഹിത്യ അക്കാദമിയുടെ ‘പി. കേശവദേവ് സ്മാരക നോവൽ പുരസ്‌കാരം’, ഡെൽഹി സെൻട്രൽ ഭാരത് സേവക് സമാജിന്റെ ബിഎസ്എസ് ദേശീയ പുരസ്‌കാരം, തിരുവനന്തപുരം ജനനി നാടക -സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ ‘വൈക്കം മുഹമ്മദ് ബഷീർ നോവൽ പുരസ്‌കാരം’, ആലപ്പുഴ മഹിള സഹകരണ ചാരിറ്റബിൾ സൊസൈറ്റിയുടെ ‘കെ. ആർ. ഗൗരി അമ്മ സ്മാരക പുരസ്‌കാരം’, ആലപ്പുഴ അപൂർവ ചാരിറ്റബിൾ സൊസൈറ്റിയുടെ ‘ലീലാ മേനോൻ സ്മാരക പുരസ്‌കാരം’, തിരുവനന്തപുരം സ്നേഹസാന്ദ്രം ചാരിറ്റബിൾ സൊസൈറ്റിയുടെ ‘വിദ്യാജ്യോതി പുരസ്കാരം’, തിരുവനന്തപുരം കളത്തറ ഫൗണ്ടേഷൻ കേരള(KFK) യുടെ ‘ഭാരതീയം നോവൽ പുരസ്‌കാരം’, ആറന്മുള സത്യവ്രതൻ ട്രസ്റ്റ്& എസ് എം എസ് പബ്ലിക് ലൈബ്രറിയുടെ ‘ആറന്മുള സത്യവ്രതൻ സ്മാരക നോവൽ പുരസ്‌കാരം’, പ്ലാസ്റ്റിക് കൺട്രോൾ മിഷനും പ്ലാന്റ് എ ട്രീ ഫൗണ്ടേഷനും ഏർപ്പെടുത്തിയ ‘പാറ്റ് ടാഗോർ പഠന പുരസ്‌കാരം’, ആലപ്പുഴ മുതുകുളം സാഹിത്യവേദിയുടെ ‘ലളിതാംബിക അന്തർജനം നോവൽ പുരസ്‌കാരം’, പുലരി ടി വി യുടെ ‘ശംഖുമുദ്ര പുരസ്‌കാരം’ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
26 വർഷമായി സാമൂഹ്യ രംഗത്തു പ്രവർത്തിച്ചുവരുന്ന സന്ധ്യ, ആരോഗ്യ- ജീവകാരുണ്യ- വിദ്യാഭ്യാസ രംഗത്തും സജീവമാണ്. പോങ്ങനാട് യു പി എസ്, ആർ ആർ വി ജി എച്ച് എസ് എസ് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പ്രൈവറ്റ് കോളേജിൽ ഉപരിപഠനം.
മാതാപിതാക്കൾ: സദാനന്ദൻ, സുമതി.
■■■