Vichithra Smaranakal-Malayalam translation of 'Quaint Memories' English poem by Sathish-Kalathil

വിചിത്ര സ്മരണകൾ

ന്റെ ചുണ്ടുകളിൽ

വീഞ്ഞുത്തുള്ളികളില്ല.
പക്ഷേ, കവിതയുടെ രക്തം
ഇരുട്ടിലിറ്റിറ്റു വീഴുന്നു.

വലിയ നിധിപ്പെട്ടികൾ ഒളിപ്പിച്ചിട്ടുള്ള
പവിഴപ്പാറയുടെ ഉള്ളാഴത്തിൽ കിടന്നിരുന്ന;
ഒരിക്കലൊരു സമുദ്രമായിരുന്ന
ഞാനിന്നൊരു മരുഭൂമിയാണ്.

ഞാൻ മാത്രമാണ് അങ്ങനെ, നീ,
ഡാഫോഡിൽസുകളുടെ
അറ്റമില്ലാത്ത ഒരു പൂന്തോട്ടമാണ്.

ആ നീല പർവതത്തിനു നേരെ,
നീ ഉയർത്തിപ്പിടിക്കുന്ന
കൈകൾക്കു ചുറ്റും
ശലഭങ്ങൾ വട്ടമിട്ട് പാറിക്കളിക്കുമ്പോൾ
വസന്തത്തിനെങ്ങനെ വരാതിരിക്കാൻ കഴിയും?

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹