Writer Anitha Viswam

അനിത വിശ്വം:

അനിത വിശ്വം: കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ സ്വദേശിനി. തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിൽനിന്ന്‌ ആയുർവേദ ഡിഗ്രിയും സ്ത്രീ രോഗ ചികിത്സയിൽ എം. ഡിയും കരസ്ഥമാക്കി. നിലവിൽ, കോട്ടക്കൽ വൈദ്യരത്നം പി. എസ്. വാരിയർ ആയുർവേദ കോളേജിലെ സ്ത്രീ രോഗവിഭാഗം പ്രൊഫസറും ഡിപ്പാർട്ട്മെൻ്റ് മേധാവിയുമാണ്.

‘വഴിവിളക്കിൻ്റെ പാട്ട്’, ‘ ‘കൊട്ടോമ്പടി’ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വഴിവിളക്കിൻ്റെ പാട്ടിന് ദേശസേവിനി ഗ്രന്ഥശാലയുടെ ‘എസ്. കെ. പൊറ്റെക്കാട്ട് കവിതാ പുരസ്കാരം’, കൈരളി സരസ്വതി സ്മാരക സാഹിത്യ സമിതിയുടെ ‘കൈരളി സരസ്വതി കവിതാ പുരസ്കാരം’, കേരള ബാലസാഹിത്യ അക്കാദമിയുടെ ‘സുഗതകുമാരി കവിതാ പുരസ്കാരം’ എന്നിവ ലഭിച്ചിട്ടുണ്ട്.

ശാസ്ത്ര സംബന്ധമായ ലേഖനങ്ങളും എഴുതുന്നു, ഡോ. അനിത കെ. വിശ്വംഭരൻ എന്ന അനിത വിശ്വം. അധ്യാപകരായിരുന്ന പി.വിശ്വംഭരൻ, സി.എൻ.കമല എന്നിവരാണ്, മാതാപിതാക്കൾ. ഭർത്താവ്: ഡോ. സി.ശാർങ്ഗധരൻ(കോട്ടക്കൽ ആര്യവൈദ്യശാല, കുണ്ടറ). മകൾ – ഡോ. മീര എ. എസ്.(എം.എസ്. ജനറൽ സർജറി).

■■■

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  SADNESS/English poem by Sr. Usha Goerge