ഒരു മയവുമില്ലാതെ

ചോറൂൺ സദ്യയ്ക്ക്

അലങ്കരിച്ച
വർണ്ണബലൂണുകൾ
കൂട്ടത്തിൽ നിന്ന് പൊട്ടുമൊച്ചയിൽ
തൊട്ടിലിൽ ഉറക്കം ഞെട്ടുന്നു കുട്ടി.
ഒരു മയവുമില്ലാതെ
സമയത്തിന്റെ ചെന്നിനായകം.

Read Also  ഭൂമിയിലെ ദൈവങ്ങൾ/സന്ധ്യാ ജയേഷ് പുളിമാത്ത് എഴുതിയ ലേഖനം/വിഷു സ്പെഷ്യൽ- 2025